കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂൾ കായികമേള ദേശീയ അത്‌ലറ്റിക് കോച്ച് കായികാചാര്യ ഡോ. തങ്കച്ചൻ മാത്യു ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ടും പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറയും ചേർന്ന് ദീപശിഖ തെളിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. അലക്സ് മുരിങ്ങയിൽ, ഹെഡ്മിസ്ട്രസ് ബി. രാജിമോൾ, അനിൽകുമാർ ഇ.എസ്, എലിസബത്ത് മാത്യു, ആൽബിൻ റോയ്, ഷെറിൻ ബിജു എന്നിവർ സംസാരിച്ചു.