പറവൂർ: സർക്കാർ ജീവനക്കാരുടെ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ രണ്ടാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിക്കും. ശതാബ്ദിയോടനുബന്ധിച്ച് ബാങ്കിന്റെ മുൻ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെ ആദരിക്കും.