പറവൂർ: ചേന്ദമംഗലം പാലിയം ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സുവോളജി സീനിയർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.