പറവൂർ: മാല്യങ്കര അസോസിയേഷൻ ഒഫ് റെസിഡൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തരക്ക് ശ്രീഭൈരവൻ മുത്തപ്പൻ ടെമ്പിൾ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. വടക്കേക്കര പഞ്ചായത്തിലെ 1, 2, 20 വാർഡുകളിലെ പതിനൊന്ന് റെസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയാണ്.