കൊച്ചി: കേന്ദ്ര സർക്കാർ പദ്ധതികളെ കുറിച്ചു ബോധവത്കരണം നടത്താൻ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ജില്ലയിലെ കൂവപ്പടി, വേങ്ങൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. കൂവപ്പടി പഞ്ചായത്ത് അംഗം ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജർ പി. ഡി. മോഹൻകുമാർ ക്ലാസുകൾ നയിച്ചു. നബാർഡ് ഡി.ഡി.എം അജീഷ് ബാലു, പുഷ്പരാജ്, യൂണിയൻ ബാങ്ക് മാനേജർ രാജാറാം, നിഖിത, പൗലോസ് സംസാരിച്ചു. വിവിധ സർക്കാർ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകളും ചർച്ചകളും നടത്തി.