ആലങ്ങാട്: ആലങ്ങാട് അയ്യപ്പമഹാസത്രസമിതി ചേമ്പോലക്കളരിയിൽ സംഘടിപ്പിച്ചിട്ടുള്ള അയ്യപ്പ മഹാസത്രവേദിയിൽ സാംസ്‌കാരിക സമ്മേളനം നടന്നു. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് ഉദ്ഘാടനം ചെയ്‌തു. പന്തളം രാജാവ് ശശികുമാരവർമ്മ മുഖ്യപ്രഭാഷണം നടത്തി. യജ്ഞാചാര്യൻ ഡോ. പള്ളിക്കൽ സുനിൽ, ശബരിമല മുൻ മേൽശാന്തി അത്രശേരി രാമൻ നമ്പൂതിരിപ്പാട്, ഫാ. പോൾ ചുള്ളിയിൽ, ജി. മോഹൻ, ആർ.വി. ബാബു, ഷൈജു മനയ്ക്കപ്പടി, ടി.എസ്. ജഗദീശൻ, കെ.വി. പോൾ, ആർ. ശ്രീകുമാർ, പി.എസ്. ജയരാജ് എന്നിവർ പങ്കെടുത്തു.