ഫോർട്ട് കൊച്ചി: കായലിലെ എക്കൽ നീക്കം ചെയ്ത് വേലിയേറ്റം തടയാൻ നടപടി സ്വീകരിക്കുക, കെടാവിളക്ക് സ്കോളർഷിപ്പിൽ പിന്നോക്ക - ന്യൂനപക്ഷ വിഭാഗ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി രൂപത കുടുംബ യൂണിറ്റ് ശുശ്രൂഷ സമിതി മുഖ്യമന്ത്രിയുടെ നവകേരള സദസിൽ നിവേദനം നല്കി. രുപതയിലെ എല്ലാ ഇടവകകളിൽ നിന്ന് വികാരിമാരും ഇടവക സമിതി ഭാരവാഹികളും ഒപ്പിട്ട ഹർജിയാണ് ഫോർട്ടു കൊച്ചിയിൽ നടന്ന നവകേരള സൗസിൽ നൽകിയത്. രൂപത ബി.സി.സി. ഡയറക്ടർ ഫാ.ബെന്നി തോപ്പിപറമ്പിൽ , കൺവീനർ പോൾ ബെന്നി പുളിക്കൽ, സെക്രട്ടറി പീറ്റർ പി.ജോർജ് , ജോ അമ്പലത്തുങ്കൽ, മാർഗരേറ്റ് ലോറൻസ് , ജസ്റ്റിൻ മുല്ലപറമ്പിൽ , ആൽബി ഗൊൺസാൽവോസ് , ഫെലിക്സ് കാട്ടിശേരി, സണ്ണി തണ്ണികോട്ട് എന്നിവരും പരാതി സംഘത്തിൽ ഉണ്ടായിരുന്നു.