കൊച്ചി: പൊന്നുരുന്നിയിൽ തുമ്പൂർമൊഴി മോഡൽ മാലിന്യ സംസ്‌കരണ സംവിധാനം പ്രവർത്തനമാരംഭിച്ചു. പൊന്നുരുന്നി ഡിവിഷനിലെ മുഴുവൻ മാലിന്യവും വാർഡിൽ തന്നെ സംസ്‌കരിക്കുന്നതിന് തയ്യാറാക്കിയിരിക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,ചെയർപേഴ്‌സൺമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിദിനം സൃഷ്ടിക്കപ്പെടുന്ന 1.2 ടൺ മുതൽ 1.7 ടൺ വരെയുള്ള ജൈവ മാലിന്യം കമ്പോസ്റ്റ് ചെയ്യുന്നതിനുള്ള ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.