ആലുവ: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

സഹപ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവമുണ്ടായിട്ടും ഗ്രൂപ്പ് പോരിന്റെ പേരിൽ എ ഗ്രൂപ്പുകാർ പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്നു. ആലുവ മണ്ഡലത്തിലെ മൂന്ന് മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ്പിൽനിന്ന് പിടിച്ചെടുത്തതിൽ പ്രകോപിതരായിട്ടാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനും എ ഗ്രൂപ്പുകാർ ഉണ്ടായിരുന്നില്ല.