വൈപ്പിൻ: നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിനിൽനിന്ന് ഞാറക്കലിലേക്ക് പോകുമ്പോൾ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് , അംഗം വോൾഗ തെരേസ എന്നിവർ പഞ്ചായത്ത് ഓഫീസിന് മുന്നിൽനിന്ന് പ്രതിഷേധിച്ചു.
എന്നാൽ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും മുഖ്യമന്ത്രിയെ കൈവീശി കാണിച്ച് അഭിവാദ്യന ചെയ്തതാണെന്ന് എൽ.ഡി.എഫ്. കേന്ദ്രങ്ങൾ പറയുന്നു.എളങ്കുന്നപ്പുഴ പഞ്ചായത്ത് ഭരണം കോൺഗ്രസിനാണ്.