sweeping-machine
സ്വീപിംഗ് മെഷീന്റെ ഫ്ലാഗ് ഓഫ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുന്നു

കൊച്ചി: നഗര ശുചീകരണത്തിന് യന്ത്രവൽകൃത സംവിധാനം നടപ്പിലാക്കുന്നതിന്റെ ഫ്ലാഗ് ഓഫ് വൈറ്റില പൊന്നുരുന്നി ഗോൾഡ് സൂക്കിനു സമീപമുള്ള അണ്ടർ പാസിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ചെയർപേഴ്‌സൺമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
നഗരത്തിലുടനീളം യന്ത്രവൽകൃത ശുചീകരണ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 10.98 കോടി രൂപയുടെ രണ്ടു സ്വീപിംഗ് മെഷീനുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ കൊച്ചിയിലെ പ്രധാന റോഡുകളിലാണ് ശുചീകരണ പ്രവർത്തനം ആരംഭിക്കുന്നത്.