തൃപ്പൂണിത്തുറ: നഗരസഭയുടെ പൊതു മാർക്കറ്റിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നഗരസഭാധികൃതർ പിടിച്ചെടുത്തു. ടൗണിലെ ഒരു ഹോൾസെയിൽ സ്ഥാപനത്തിൽ നിന്ന് 20 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെത്തി. നിരോധിത കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവയാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തി പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം 1450 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.