ac-jose
മുൻ കേന്ദ്രമന്ത്രി എ.സി. ജോർജ് അനുസ്മരണം കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എ.സി. ജോർജ് പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന നേതാവാണെന്ന് കെ. ബാബു എം.എൽ.എ.
ഡി.സി.സി സംഘടിപ്പിച്ച എ.സി. ജോർജ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ. സി. ജോർജിന്റെ വ്യക്തി പ്രഭാവവും കാര്യപ്രാപ്തിയും അനുകരണനീയമാണെന്നും ബാബു പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, ദീപ്തി മേരി വർഗീസ്, അൻവർ സാദത്ത് എം.എൽ.എ, നേതാക്കളായ എൻ. വേണുഗോപാൽ , എം.എ. ചന്ദ്രശേഖരൻ, ഒ. ദേവസി, ടി.എം.സക്കീർ ഹുസൈൻ, ഉല്ലാസ് തോമസ്, വർഗീസ് ജോർജ് പള്ളിക്കര, വി.കെ. മിനിമോൾ, സുനിലാ സിബി, പി. വി. ജോസ് സേവിയർ തായങ്കേരി, സിന്റാ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.