1

ഫോർട്ട്കൊച്ചി: കൊച്ചി മണ്ഡലത്തിൽ നവകേരള സദസിൽ പങ്കെടുത്ത് കോൺഗ്രസ് കൊച്ചി നോർത്ത് ബ്ളോക്ക് സെക്രട്ടറി.കൊച്ചി ഫിഷറീസ് ഹാർബർ വ്യവസായ സംരക്ഷണ സമിതി ചെയർമാൻ കൂടിയായ എ.എം. നൗഷാദാണ് നവകേരള സദസിൽ പങ്കെടുത്തത്. രാവിലെ മുഖ്യമന്ത്രിയോടൊപ്പമുള്ള പ്രഭാത യോഗത്തിലും നൗഷാദ് പങ്കെടുത്തിരുന്നു. കൊച്ചി ഫിഷറീസ് ഹാർബർ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം പ്രഭാത യോഗത്തിൽ ആവശ്യം ഉന്നയിച്ചു. നവകേരള സദസ് സർക്കാർ പരിപാടിയാണെന്നും ഹാർബർ സംബന്ധിച്ച വിഷയം ഉന്നയിക്കാനാണ് സദസിൽ പങ്കെടുത്തതെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടെന്നും നൗഷാദ് വ്യക്തമാക്കി.