
കളമശേരി: എല്ലാ വിഭാഗങ്ങളേയും ചേർത്തുപിടിക്കുന്ന സമഗ്രവികസനമാണ് കളമശേരിയിൽ നടന്നുവരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിൻ ക്യാൻസർ സെന്റർ നിർമ്മാണം പൂർത്തിയാക്കി ഉടൻ നാടിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കളമശേരി മണ്ഡലം നവകേരള സദസിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജൽജീവൻ മിഷൻ വഴി എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളം കൃത്യമായി എത്തിക്കുന്നതിന് കിഫ്ബി വഴി സംഭരണിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജാതിമത കക്ഷിരാഷ്ട്രീയഭേദമന്യേ കളമശേരി ഒത്തുചേർന്ന് നമ്മൾ എന്ന നിലയിൽ നടത്തുന്ന നവകേരള സദസാണിതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതികൾ നടപ്പാക്കി
ജലസംരക്ഷണത്തിന്ന് ഉറവകളും തോടുകളും സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകി പദ്ധതി നടപ്പാക്കി. പുഴകളുടെ കൈവഴികളിലെ തടസങ്ങൾ നീക്കി മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചു.
കാർഷിക പാരമ്പര്യം വീണ്ടെടുക്കാൻ കൃഷിക്കൊപ്പം കളമശേരി പദ്ധതി നടപ്പാക്കി. ഏക്കർ കണക്കിന് തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി.
കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ നടപ്പിലാക്കി. 17 സഹകരണ ബാങ്കുകൾ പദ്ധതിയുടെ ഭാഗമായി.
അങ്കണവാടികളെ അന്തർദേശീയ നിലവാരത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് പ്രാധാന്യം നൽകി. വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കി.
ഡിജിറ്റൽ ലൈബ്രറികൾ സാദ്ധ്യമാക്കാനും കഴിഞ്ഞു.
യുവജനങ്ങൾക്കായി യുവതയ്‌ക്കൊപ്പം കളമശേരി
ആരോഗ്യമേഖലയിൽ ഒപ്പം പദ്ധതി വഴി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു