
മൂവാറ്റുപുഴ: ടൈംസ് ഹെൽത്ത് - എക്സലൻസ് ഇൻ ഐ.വി.എഫ് ഇൻഫെർട്ടിലിറ്റി അവാർഡ് നേടിയ ഡോ. സബൈൻ ശിവദാസനെ സി.പി.എം പായിപ്ര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സെക്രട്ടറി ആർ.സുകുമാരൻ ഡോ. സബൈൻ ശിവദാസന് ഉപഹാരം സമ്മാനിച്ചു. ലോക്കൽ കമ്മിറ്റി അംഗം എ.അജാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എൻ. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.ഡോ. സബൈൻ ശിവദാസൻ, സ്മിത ശിവദാസൻ എന്നിവർ സംസാരിച്ചു. മുൻ പഞ്ചായത്ത് മെമ്പർ വി.എച്ച് ഷെഫീക്ക് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ സാജിത , എ.റ്റി. . സുരേന്ദ്രൻ, പായിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ഇ.എ.ഹരിദാസ് എന്നിവർ പങ്കെടുത്തു.
പായിപ്ര പഞ്ചായത്തിൽപ്രവർത്തിക്കുന്ന സബൈൻ റിസർച്ച് സെന്റർ ആൻഡ് ഹോസ്പിറ്റൽ എം.ഡിയായ ഡോ. സബൈൻ ശിവദാസന് ടൈംസ് ഹെൽത്ത് - എക്സലൻസ് ഇൻ ഐ.വി.എഫ് ഇൻഫെർട്ടിലിറ്റി അവാർഡും 2023 ലെ ഇൻഹെൽത്ത് കെയർ അവാർഡിന് സബൈൻ ഹോസ്പിറ്റലിനേയും തിരഞ്ഞെടുത്തു. ബാംഗ്ലൂർ ഗ്രാൻഡ് ഷരാട്ടോൺ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടൻ സുനിൽഷെട്ടിയിൽ നിന്ന് ഡോ. സബൈനും ഭാര്യ സ്മിതയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.