vd

ആലുവ: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിന്റെ പേരിൽ ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ജെർലി കപ്രശ്ശേരി, സിറാജ്, കെ.എസ്‌യു നേതാക്കളായ അൽ അമീൻ അഷറഫ്, ജിഷ്ണു തുടങ്ങിയവരെയാണ് സന്ദർശിച്ചത്. ആലുവയിൽ ബൈക്കിൽ പോകവേ ഡി.വൈ.എഫ്.ഐ നടുറോഡിൽ വച്ച് മർദ്ദിച്ച അബുവിനെയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സക്കീർ ഹുസൈൻ, ബാബു പുത്തനങ്ങാടി, വി.പി. ജോർജ്, പി.എ. മുജീബ്, സിയാദ്, കെ.എസ്. ഷാജി, അബൂബക്കർ സിദ്ദിഖ്, അബ്ദുൽ വഹാബ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.