ആലുവ: കുസാറ്റ് സെന്റർ ഫോർ സയൻസ് സൊസൈറ്റി, സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമെൻ ഭൂമിത്ര സേന, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ജില്ലാ പരിസര വിഷയസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജലം ജീവരക്ഷ സെമിനാർ ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ പരിസരവിഷയ സമിതി ചെയർമാൻ എം.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ്, ഭൂമിത്രസേന കോഓഡിനേറ്റർ ഡോ. ആനിമോൾ, പരിഷത്ത് മേഖല സെക്രട്ടറി ടി. എൻ. സുനിൽകുമാർ, ജില്ലാ പരിസര വിഷയസമിതി കൺവീനർ കെ.പി. രവികുമാർ മുതലായവർ സംസാരിച്ചു. ഡോ. പി. ഷൈജു, ബിബിൻ തമ്പി, ബി.വി. മുരളി, ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ, ഡോ.ജി.പി. ബിന്ദുമോൾ എന്നിവർ ക്ലാസെടുത്തു. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ജലപരിശോധനയും ജലസാക്ഷരതാ ക്ലാസുകളും നടത്തും.