കൊച്ചി: ആഫ്രിക്കൻ -ഏഷ്യൻ റൂറൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ആർഡോ) എട്ട് രാജ്യങ്ങളിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നല്കുന്ന പരിശീലനം നാളെ ആരംഭിക്കും.
ഒമാൻ, ഈജിപ്ത്, ഘാന, നമീബിയ, നൈജീരിയ, സാംബിയ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
നാളെ രാവിലെ 10ന് ജനറൽ റാമി മഹ്മൂദ് അബ്ദുൽ ഹലീം ശില്പശാല ഉദ്ഘാടനം ചെയ്യും. ആർഡോ ഗവേഷണ വിഭാഗം മേധാവി ഡോ. ഖുഷ്‌നൂദ് അലി വിശിഷ്ടാതിഥിയായിരിക്കും. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.