കൊച്ചി: അണക്കെട്ടിന്റെ സുരക്ഷ പരിശോധനയും തമിഴ്‌നാടിനെയാണ് പൂർണമായും ഏല്പിക്കേണ്ടതെന്ന് കേന്ദ്ര ജല കമ്മിഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ അഭിപ്രായപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എന്തുവേണമെന്ന് ജനങ്ങൾ തന്നെ തീരുമനിക്കണ മെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് കേന്ദ്രകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. വിഷയത്തിൽ ജനങ്ങൾ നേരിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ അദ്ധ്യക്ഷനായി.
കൊട്ടിയോടി വിശ്വനാഥൻ, നന്ദാവനം സുശീലൻ, ശാന്താലയം ഭാസി, മുൻ എം.പി ഡോ.കെ.എസ്.മനോജ് തുടങ്ങിയവർ സംസാരിച്ചു.