വൈപ്പിൻ: പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി തുടങ്ങിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കമ്പ്യട്ടർ പഠനകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചിട്ട് അഞ്ച് വർഷം. വി.കെ. കൃഷ്ണൻ പ്രസിഡന്റായുള്ള ഭരണസമിതിയാണ് 7 വർഷം മുമ്പ് പഞ്ചായത്ത് കെട്ടിടത്തിൽ പഠനകേന്ദ്രം ആരംഭിച്ചത്. രാഷ്ട്രീയ കാരണങ്ങളാൽ വി.കെ. കൃഷ്ണൻ പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിഞ്ഞതിനെത്തുടർന്ന് പഠനകേന്ദ്രത്തിന്റെ പ്രവർത്തനം പ്രശ്നത്തിലായി. തുടർന്ന് കൊവിഡ് വ്യാപനത്തോടെ പഠനകേന്ദ്രം പ്രവർത്തനരഹിതമായി.
11 കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വെറുതെ കിടന്ന് നശിക്കുന്നു. പഠനകേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഞാറക്കലിൽ നടന്ന നവകേരള സദസിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം സി.ജി. ബിജു മുഖ്യമന്ത്രിക്ക് നിവേദനം നൽകി.