
അങ്കമാലി : മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എ.സെബാസ്റ്റ്യന്റെ 'എഡിറ്റർ പറഞ്ഞത്' എന്ന പുസ്തകം പ്രകാശനം ചെയ്തു. മന്ത്രി ആർ.ബിന്ദുവിൽ നിന്ന് അഡ്വ.ജോസ് തെറ്റയിൽ കോപ്പി ഏറ്റുവാങ്ങി.
പത്രങ്ങളിൽ എഴുതിയ മുഖ പ്രസംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത് സമാഹരിച്ചാണ് പുസ്തകം തയ്യാറാക്കിയത്. നവകേരള സദസിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിൻ, കളക്ടർ എൻ.എസ്.കെ.ഉമേഷ്, ജി.സി.സി.എ അംഗം അഡ്വ.കെ.കെ.ഷിബു എന്നിവർ പങ്കെടുത്തു.