
മൂവാറ്റുപുഴ : വാളകം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് മാത്തുകുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.പി. മത്തായി , ലൈബ്രറി സെക്രട്ടറി സജി സി.കർത്ത , അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റൽ പി.ആർ.ഒ എബിൻ ജോസ് എന്നിവർ സംസാരിച്ചു.