മുവാറ്റുപുഴ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മൂവാറ്റുപുഴയിലെ നവകേരള സദസ് ഇന്ന് വൈകിട്ട് 4.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ പരാതികളും നിവേദനങ്ങളും സമർപ്പിക്കാനുളള കൗണ്ടറുകൾ പ്രവർത്തനമാരംഭിക്കും.പന്തൽ നിർമ്മാണവും സ്റ്റാളുകളുടെ ക്രമീകരണങ്ങളും ശബ്ദ വെളിച്ച സംവിധാനവും ഇരിപ്പിടവും വി.ഐ.പി. ഗ്യാലറിയും പൂർത്തായി.

സംഘാടക സമിതി ഭാരവാഹികളായ മുൻ എം.എൽ.എ. എൽദോ എബ്രഹാം, തഹസീൽദാർ രഞ്ജിത്ത് ജോർജ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സംസ്ഥാന ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ, അർബൻ ബാങ്ക് മുൻ ചെയർമാൻ പി.ആർ. മുരളീധരൻ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ, ഷാജി മുഹമ്മദ്, ജോളി പൊട്ടക്കൽ, സജി ജോർജ് , കെ.പി.രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കം പൂർത്തിയാക്കിയത്.

11 പഞ്ചായത്തിൽ നിന്നും മൂവാറ്റുപുഴ നഗരസഭ പരിധിയിൽ നിന്നുമായി 25000 പേർ പങ്കെടുക്കും. പഞ്ചായത്ത് -ബൂത്ത് തല സംഘാടക സമിതി

സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്നവർ, പൊതു വിഭാഗം എന്ന നിലയിലാണ് കൗണ്ടറുകളുടെ ക്രമീകരണം.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മണ്ഡലം അതിർത്തിയായ കക്കടാശേരിയിൽ സ്വീകരിച്ച് നഗരസഭാ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. പഞ്ചവാദ്യം, തകിലു മേളം, ശിങ്കാരിമേളം, കഥകളിവേശം, മോഹിനി ആട്ടം, ഭരതനാട്യം, തെയ്യം, ഓട്ടൻതുള്ളൽ, ചപ്പാത് പൂക്കാവടി, ഗരുഡൻ തൂക്കം, ചവിട്ടുനാടകം എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കും.