marady

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ്, എനർജി മാനേജ്മെന്റ് കേരളയുമായി സഹകരിച്ച് മിതം 2 ഊർജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഊർജ്ജ സംരക്ഷണ റാലി ഈസ്റ്റ് മാറാടി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ഊർജസംരക്ഷണ വലയം തീർത്തു. വാർഡ് അംഗം ജീഷ ജിജോ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹീം അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ കുര്യാക്കോസ്, അദ്ധ്യാപകനായ രാജീവ് പി.ആർ. എന്നിവർ പങ്കെടുത്തു.