navapbvr

പെരുമ്പാവൂർ: ഞായറാഴ്ച പെരുമ്പാവൂരിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം ഇന്നലെ വൈകിട്ട് പെരുമ്പാവൂരിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടി കൊണ്ടുള്ളവർണ പകിട്ടാർന്ന വിളംബര ജാഥ നടത്തി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കാവടി , താള-മേളം, തെയ്യങ്ങൾ , ബാന്റ്, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. സംഘാടക സമിതി ഭാരവാഹികളായ അഡ്വ. പുഷ്പദാസ് , ബാബു ജോസഫ്, സി.എം. അബ്ദുൾ കരിം, അഡ്വ.എൻ.സി. മോഹനൻ , ടി. പി. അബ്ദുൾ അസീസ്, ശാരദ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സ്റ്റേഡിയത്തിൽ കാഞ്ഞൂർ നാട്ടുപൊലിമയുടെ കരിന്തലക്കൂട്ടം സംഗീത വിരുന്നും അരങ്ങേറി