പെരുമ്പാവൂർ:പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീമും എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് നടത്തുന്ന ഊർജ്ജ സംരക്ഷണ യജ്ഞം മിതം 2.0 പദ്ധതിയുടെ ഭാഗമായി ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ റാലി സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന ജനസംഖ്യ നിരക്കും ഉപഭോഗ വസ്തുക്കളുടെ അമിതമായ ഉപയോഗവും പ്രകൃതിയിലെ അനിയന്ത്രിത ചൂഷണത്തിന് കാരണമാകുന്നു. വരും തലമുറക്കായി ഊർജ്ജ സംരക്ഷണം ആവശ്യമാണ് എന്നുള്ള മുദ്രാവാക്യം ഉയർത്തി ഊർജ്ജ വലയം തീർത്തു. തുടർന്ന് ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും നടന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ആർ.സി. ഷിമി അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ ഇലക്ട്രിസിറ്റി സബ് ഡിവിഷണൽ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കെ.സി.സുരേഷ് റാലി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് എൽദോസ് വീണമാലിൽ , എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി. പി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജിഷ ജോസഫ് , സ്മിത്ത് ഫ്രാൻസിസ് ഡോ. കാവ്യ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.