kothamangalam

കോതമംഗലം: കോതമംഗലം അസംബ്ലി മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. സമ്മേളന വേദിയുടെ നിർമ്മാണം പൂർത്തിയായി. പതിനായിരം പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. എട്ട് പഞ്ചായത്തിൽ നിന്ന് ഒരു മുനിസിപ്പാലിറ്റിയിൽ നിന്നുമായി ഏകേശം 25000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 26 കൗണ്ടറുകളും വനിതകൾക്കും ഭിന്ന ശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേകം കൗണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്.

ഗതാഗതം ക്രമീകരണം.

ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നഗരത്തിലൂടെ ഒറ്റവരി ഗതാഗതം മുത്രമേ അനുവദിക്കൂ. തങ്കളത്തു നിന്ന് മെയിൻ റോഡ്‌ വഴി അടിമാലി റൂട്ടിൽ വാഹനഗതാഗതം. തിരികെ നഗരത്തിലൂടെ ഗതാഗതം അനുവദിക്കില്ല. ഹൈറേഞ്ച് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അരമനപ്പടിയിൽ തിരിഞ്ഞ് മലയിൽ കീഴ് ബൈപാസിലൂടെ പോകണം. പെരുമ്പാവൂർ, ചേലാട് ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ തങ്കളം മലയിൻകീഴ് ബൈപ്പാസ് വഴി വന്ന് ഗ്യാസ്‌ ഗോഡൗൺ വഴി മാർക്കറ്റ് റോഡിലൂടെ മാർ ബസേലിയോസ് ആശുപത്രിക്ക് സമീപവും ഹൈറേഞ്ച് കോഴിപ്പിള്ളി ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ അരമനപ്പടിയിലും ആളുകളെ ഇറക്കി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകണം. കെ.എസ്.ആർ. ടി.സി സ്റ്റാന്റിൽ നിന്ന് പെരുമ്പാവൂർ, ചേലാട്, മുവാറ്റുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കോഴിപ്പിള്ളി തങ്കളം ബൈപാസ് വഴി പോകണം. പെരുമ്പാവൂർ, മുവാറ്റുപുഴ ഭാഗങ്ങളിൽ നിന്ന് ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് വഴി പോകണം. മുവാറ്റുപുഴയിൽ നിന്ന് ഹൈറേഞ്ച് ഭാഗത്തേക്കും തിരികെയുമുള്ള ദീർഘ ദൂര വാഹനങ്ങൾ പുതുപ്പാടി, അടിവാട്, ഊന്നുകൽ വഴി പോകണം. പോത്താനിക്കാട് ഭാഗത്ത് നിന്ന് മുവാറ്റുപുഴ ഭാഗത്തേക്കും തിരികെയും വരുന്ന ചെറുവാഹനങ്ങൾ എം.എ കോളേജ് - കോഴിപ്പിള്ളി ജല അതോറിട്ടി റോഡ് വഴിയും പോകണം.