
പെരുമ്പാവൂർ: വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായി നീന്തൽ പരിശീലനം നൽകുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് അകനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന നീന്തൽക്കുളത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം മനോജ് മുത്തേടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, ജനപ്രതിനിധികളായ ഡോളി ബാബു, എ.ടി. അജിത് കുമാർ, കെ.ജെ. മാത്യു, ജോസ് എ. പോൾ, രജിത ജെയ്മോൻ, യു. സിന്ധു, ബോബി എം.ആർ, എം.പി. പുരുഷൻ തുടങ്ങിയവർ പങ്കെടുത്തു.