പെരുമ്പാവൂർ : കിടപ്പു രോഗികൾക്ക് അടക്കം മസ്റ്ററിംഗ് ചെയ്യാൻ അവസരം നൽകി നഷ്ടപ്പെട്ടവരുടെ പെൻഷൻ പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി. അവറാച്ചൻ ആവശ്യപെട്ടു. നിലവിൽ ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ മാസം അനുവധിച്ച പെൻഷൻ തുക പലർക്കും ലഭിച്ചിട്ടില്ല. അതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.