ആലുവ: നഗരസഭാ മാർക്കറ്റിലെ പച്ചക്കറി വ്യാപാരി തോമസിനെ മർദ്ദിച്ച സി.പി.എം ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ് ആരോപിച്ചു.

അക്രമണത്തിൽ ഗുരുതരമായ പരിക്കുകളെറ്റ വയോധികനായ വ്യാപാരിയുടെ കച്ചവട സ്ഥാപനം മേലിൽ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം നേതൃത്വം ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ആലുവയിൽ എത്തിയ ദിവസം നഗരം പൂർണമായും കൈയടക്കി സി.പി.എം പ്രവർത്തകർ കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചപ്പോഴും സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അറസ്റ്റ് വൈകിപ്പിച്ച് പ്രതികളെ സംരക്ഷിക്കുന്നതിന് എതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും ആലുവ പി.എ. മുജീബ് അറിയിച്ചു