km-shamsu

ആലുവ: എടത്തല സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകാനും 70 വയസ് കഴിഞ്ഞവർക്ക് പെൻഷൻ നൽകുന്നതിനും വാർഷിക പൊതുയോഗം തീരുമാനിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. ഷംസുദീൻ കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി. റഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഷറഫ് വള്ളൂരാൻ, കെ.പി. പ്രിയേഷ്, സി.എം. അബ്ദുൾ സിയാദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി അനുമോദിച്ചു.