
ആലങ്ങാട് :വെളിയത്ത്നാട് സർവീസ് സഹകരണ ബാങ്ക്,ആലുവ യു സി കോളേജ്, കോഴിക്കോട് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മോഡൽ കരിയർ സെന്റർ, സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദി നേഷൻ എന്നിവർ സംയുക്തമായി യു.സി. കോളേജിൽ വച്ച് തൊഴിൽ മേള സംഘടിപ്പിച്ചു. കയർ ബോർഡ് ചെയർമാൻ ഡി. കുപ്പുരാമു ഉദ്‌ഘാടനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് മുഖ്യാതിഥിയായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ്, മെഗാ ജോബ്ഫെയർ സി.ഇ.ഓ പി.ബി. രാമചന്ദ്രൻ, യു.സി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, ജോബ് ഫെയർ സി.ഇ.ഒ രാമചന്ദ്രൻ, യു.സി.സി പ്ലേസ് മെന്റ് സർവീസ് ഓഫീസർ ശീതൾ തുടങ്ങിയവർ സംസാരിച്ചു. എഴുപത്തി അഞ്ച് സ്ഥാപനങ്ങളും 1500 ൽ പരം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. ആയിരത്തോളം പേർക്ക് നിയമനം ലഭിച്ചു.