1
കൊച്ചി തിരുമല ക്ഷേത്രാൽസവത്തിന് കൊടിയേറ്റുന്നു

മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്ര രഥോത്സവത്തിന് തന്ത്രി ആർ. ഗോവിന്ദ ഭട്ട് കൊടിയേറ്റി.ഏട്ട് ദിവസത്തെ ഉത്സവാഘോഷം 16ന്ആറാട്ടുത്സവത്തോടെ സമാപിക്കും.അഷ്ടദിക് പാലക ദേവതാ ക്ഷണനം ,ഉത്സവാരംഭ വിളംബരം പല്ലക്ക് പൂജ, ശീവേലി രാത്രി വിഷ്ണു യാഗപ്രാരംഭം ,പല്ലക്ക് ഗരുഡവാഹന പൂജ എന്നിവ നടന്നു. പള്ളിവേട്ട ദിനത്തിൽ ഉച്ചക്ക് നടക്കുന്ന പുഷ്പകവിമാന പൂജയാണ് രഥോത്സവത്തിലെ വിശേഷാൽ ചടങ്ങ്. ഇന്ന് വൈകിട്ട് 5ന് പ്രത്യേക പാഞ്ചാരിമേളം അരങ്ങേറും. രഥോത്സവദിനങ്ങളിൽ രാവിലെ ശീവേലി, അഭിഷേകം, വിഷ്ണുയാഗം, ഉത്സവബലി,പല്ലക്ക് പൂജ എന്നിവയും, ചൊവ്വ ,ബുധൻ ദിനങ്ങളിൽ പറയെടുപ്പ്,വ്യാഴാഴ്ച വൈകി ട്ട് ജലക്രീഡോത്സവം, പട്ടണപ്രദക്ഷിണം വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രത്യേക പുഷ് പകവിമാന പൂജ. രാത്രി പള്ളിവേട്ട . ശനിയാഴ് ആറാട്ടുദിന ചടങ്ങുകൾ രാത്രി സ്വർണ്ണ ഗരുഡവാഹനപൂജ, പട്ടു കാണിക്ക വിഷ്ണു യാഗ സമാപ്തി കൊടിയി റക്കത്തോടെ രഥോത്സവംസമാപിക്കും. ചടങ്ങുകൾക്ക് ആചാര്യർ എൽ.മങ്കേഷ് ഭട്ട് ,തന്ത്രി ആർ.ഗോവിന്ദ ഭട്ട്,മേൽ ശാന്തിമാരായ എൽ.കൃഷ്ണ ഭട്ട് തുടങ്ങിയവർ നേതൃത്വം നൽകും.