പള്ളുരുത്തി: വിദേശത്ത് മരിച്ച ചലച്ചിത്ര നടി ലക്ഷ്മിക സജീവന്റെ മൃതദേഹം കാലതാമസം കൂടാതെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിനോട് ആവശ്യപ്പെട്ടു. അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് സംസ്ഥാന സർക്കാരിന് കീഴിലെ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോട് സഹായം തേടിക്കഴിഞ്ഞു.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, കേരളാ സർക്കാർ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ ഏകോപനത്തിലൂടെ കാലതാമസം കൂടാതെ മൃതദേഹം നാട്ടിലെത്തിയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.പി പറഞ്ഞു.