jecob

ആലുവ: വിവിധ സംഘടനകളിൽ നിന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയിലേക്ക് വന്നവർക്ക് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പാർട്ടി ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ദിനേശ്, ജോൺസൺ ചൂരമന, നിഥിൻ സിബി, ഹാരിസ് മുഹമ്മദ്, ഫെനിൽ പോൾ, ഡയസ് ജോർജ്, അനസ്, സിനി സേയ തുടങ്ങിയവർ പങ്കെടുത്തു.