ആലങ്ങാട് : ആലങ്ങാട് യോഗം അയ്യപ്പ മഹാസത്രയജ്ഞവേദിയായ ചെമ്പോല കളരിയിൽ എത്തിചേർന്ന ഹൈബി ഈഡൻ എം.പിയെയും നാഗ സന്യാസശ്രേഷ്ഠൻ സ്വാമി മഹിന്ത് മുകേഷ്പുരിയെയും സത്രസമിതി അധികാരികൾ ആദരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം. പി. ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ ഡോ. സുനിൽ പള്ളിക്കൽ, ശബരിമല മുൻ മേൽശാന്തി രാമൻ ആത്രശേരി നമ്പൂതിരി പാട്,പി. എസ്. ജയരാജ്‌, ചെമ്പോല ശ്രീ കുമാർ, പി. എസ്. സുബൈർ ഖാൻ, സുനിൽ തിരുവാലൂർ, സുധൻ പേരുമിറ്റത്ത്, രാജീവ്‌ കാവനാട് എന്നിവർ പ്രസംഗിച്ചു.