
പറവൂർ: സഹകരണ മേഖലയെ തകർക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുമ്പോഴും ഈ മേഖലയിൽ നടക്കുന്ന തെറ്റായ ശീലങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ സഹകാരികളും ജീവനക്കാരും തയ്യാറാകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, കെ.എ. അൻവർ, ജി. ആനന്ദ്കുമാർ, എ.എസ്. അനിൽകുമാർ, ടി.വി. നിധിൻ, പി.എം. ഷൈനി, കെ.കെ. കപിൽ, ടി.എസ്. ഇന്ദിര എന്നിവർ സംസാരിച്ചു. മുൻ ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിച്ചു.