1
റവന്യൂ ജീവനക്കാർ മന്ത്രിക്ക് നിവേദനം നൽകുന്നു

ഫോർട്ട് കൊച്ചി: കൊച്ചി മണ്ഡലം നവകേരള സദസിൽ പരാതി സ്വീകരിച്ച ജീവനക്കാരും പരാതി നൽകി.കൊച്ചി താലൂക്കിലെ റവന്യൂ ജീവനക്കാരാണ് തെരുവ് നായ്ക്കളുടെ ഭീഷണിയിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന പരാതി ഉന്നയിച്ചത്. കൊച്ചി താലൂക്ക് ഓഫിസും ആർ.ഡി.ഓഫിസും സ്ഥിതി ചെയ്യുന്ന ഫോർട്ട്കൊച്ചി റവന്യൂ ഓഫിസ് വളപ്പിൽ തെരുവ് നായ്ക്കളെ ഭയന്ന് കഴിയുകയാണ് ജീവനക്കാർ.രാത്രി കാല ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരാണ് തെരുവ് നായ ശല്യം മൂലം ഭയചികിതരായി സേവനം ചെയ്യുന്നത്.

തെരുവ് നായ ശല്യത്തിന് പരിഹാരമുണ്ടാക്കാൻ നഗരസഭക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി തഹസിൽദാർ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു.അത് വരെ രാത്രി കാല ഡ്യൂട്ടിയും അവധി ദിനത്തിലെ പകൽ ഡ്യൂട്ടിയും ഒഴിവാക്കി തരണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.തെരുവ് നായ ഭീഷണി സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനോട് ജീവനക്കാർ തങ്ങളുടെ ആശങ്ക പങ്ക് വെച്ചത്.