ഫോർട്ട്കൊച്ചി: റവന്യൂ ഡിവിഷണൽ ഓഫിസിന് ഐ.എസ്.ഒ.അംഗീകാരം. ഓഫീസിൽനി​ന്ന് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുൾപ്പടെ നൽകുന്ന സേവനങ്ങൾ കണക്കി​ലെടുത്താണ് അംഗീകാരം. .ഐ.എസ്.ഓ. അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ റവന്യൂ ഡിവിഷണൽ ഓഫിസാണിതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മാർച്ച് 30 മുതൽ ഐ.എസ്.ഒ പ്രതിനിധികൾ റവന്യൂ ഡിവിഷണൽ ഓഫിസിന്റെ പ്രവർത്തനങ്ങൾ വി​ലയി​രുത്തി​ വരി​കയായി​രുന്നു. തുടർന്നാണ് ഓഫിസിനെ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. .ഐ.എസ്.ഒ സർട്ടിഫിക്കറ്റ് തിങ്കളാഴ്ച്ച രാവിലെ 9.30ന് ഡിവിഷണൽ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.ചടങ്ങ് കെ.ജെ മാക്സി എം.എൽ.എ.ഉദ്ഘാടനം ചെയ്യും.ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അദ്ധ്യക്ഷത വഹിക്കും.ഐ.എസ്.ഒ.ഡയറക്ടർ എൻ.ശ്രീകുമാർ വിഷയാവതരണം നടത്തും.കൊച്ചി തഹസിൽദാർ സുനിത ജേക്കബ്,മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്,കൗൺസിലർ ആന്റണി കുരീത്തറ തുടങ്ങിയവർ സംസാരിക്കും. സബ് കളക്ടർ പി.വിഷ്ണു രാജ് സ്വാഗതവും സീനിയർ സൂപ്രണ്ട് വി.ജയേഷ് നന്ദിയും പറയും.