കൊച്ചി : എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയനിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ (എസ്.എൻ.പി.സി) രൂപീകരിച്ചു. കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗം പെൻഷനേഴ്സ് കൗൺസിൽ കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി പൊന്നുരുന്നി ഉമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടെൽഫി സംസാരിച്ചു. ഭാരവാഹികൾ: കെ. ജി.രാമചന്ദ്രൻ പ്രസിഡന്റ്), വിനോദ് കുമാർ (വൈസ് പ്രസിഡന്റ്), കെ എൻ സഞ്ജീവ് (സെക്രട്ടറി), ഒ.കെ. വിശ്വനാഥൻ (ട്രഷറർ) .