
കൊച്ചി: മുൻ എം.എൽ.എയും കേരള കോൺഗ്രസ് മുൻ നേതാവുമായ ജോണി നെല്ലൂർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടയാക്കി. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയായിരുന്നു സന്ദർശനം. പൊതുരംഗത്തുനിന്ന് ഇടവേളയെടുത്തിരുന്ന അദ്ദേഹം ഇടതുപക്ഷത്തോട് അടുക്കുന്നതായാണ് സൂചന. രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി ജോണി നെല്ലൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിൽനിന്ന് അപമാനിതനായി വഴിപിരിയുകയായിരുന്നു. ചില നേതാക്കളുടെ ധാർഷ്ട്യവും അവഗണനയുമാണ് കാരണം. ബി.ജെ.പിക്കൊപ്പം ചേരാൻ ഉദ്ദേശ്യമില്ല. സുഹൃത്തുക്കളുമായി ആലോചിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കും.