bhavans
അഖില കേരള ഭവൻസ് മുൻഷി അത്‌ലറ്റിക് മീറ്റ് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ ഭിന്നശേഷി വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം അനീഷ് പി. രാജൻ മീറ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര സംഘടിപ്പിച്ച അഖില കേരള ഭവൻസ് മുൻഷി അത്‌ലറ്റിക് മീറ്റ് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ ആരംഭിച്ചു. ഭിന്നശേഷി വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം അനീഷ് പി. രാജൻ മീറ്റ് ഉദ്ഘാടനം ചെയ്തു.

ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇ. രാമൻകുട്ടിയിൽ നിന്ന് ഭവൻസ് വിദ്യാമന്ദിർ എരൂരിലെ അർജുൻ വേണുഗോപാൽ ദീപശിഖ ഏറ്റുവാങ്ങി. ആദർശ വിദ്യാലയത്തിലെ അഫ്രീൻ ഷക്കീൽ സത്യവാചകം ചൊല്ലിക്കൊടുത്തു.