കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ 2023ലെ ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. കലാ,​ സാഹിത്യരംഗത്തെ സംഭാവനകൾക്ക് കവിയും ഗാനരചയിതാവുമായ ആർ.കെ. ദാമോദരനെയും സാമൂഹികസേവന സംഭാവനകൾക്ക് സി.ആർ. സുധാകരനെയും (ഭിന്നശേഷി കുട്ടികളുടെ വിദ്യാലയമായ സുകർമ്മ വികാസ് കേന്ദ്രം, പാറക്കടവ് ) തിരഞ്ഞെടുത്തു. പതിനായിരം രൂപയും കീർത്തിഫലകവും അടങ്ങുന്ന പുരസ്‌കാരം 24ന് രാവിലെ 10ന് കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.