കൊച്ചി: ഭാഷയെയും സാഹിത്യത്തെയും നിരന്തരം നവീകരിക്കുന്നവരാണ് നിരൂപകരെന്ന് തെലുങ്ക് സാഹിത്യകാരനും സരസ്വതി സമ്മാൻ പുരസ്‌കാര ജേതാവുമായ ഡോ. കെ. ശിവറെഢി പറഞ്ഞു. നിരൂപകരില്ലാതെ മഹത്തായ സാഹിത്യമുണ്ടാകില്ല. മനുഷ്യ മനസുകളിൽ സാഹിത്യത്തിന്റെ വർണങ്ങൾ വിതറിയ എഴുത്തുകാരിയാണ് ബാലാമണിയമ്മയെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എം. തോമസ് മാത്യുവിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ഗോപിനാഥ് പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഡോ. സുലോചന നാലപ്പാട്, സുകുമാരി നരേന്ദ്ര മേനോൻ, ഇ.എം ഹരിദാസ്, ടി.കെ. പ്രഫുല്ലചന്ദ്രൻ എന്നിവരും സംസാരിച്ചു.