vallar
വല്ലാർപാടം പള്ളി മഹാജൂബിലിയോടനുബന്ധിച്ചുള്ള ചരിത്ര സെമിനാർ കെ.സി.ബി.സി സെക്രട്ടറി ജനറൽ ഡോ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, ഉദ്ടനം ചെയ്യുന്നു. പീറ്റർ കൊറയ, യു.ടി. പോൾ, സിസ്റ്റർ സലോമി, ഫാ. ആന്റണി വാലുങ്കൽ, ഫാ. ഐസക് കുരിശിങ്കൽ, ജിജു സേവ്യർ, കെ.ജി. ജോർജ്, ഡോ. സുജൻ അമൃതം, ലിസി ഷാജി എന്നിവർ സമീപം

കൊച്ചി: വല്ലാർപാടം പള്ളിയുടെയും വല്ലാർപാടത്തമ്മയുടെ ചിത്രസ്ഥാപനത്തിന്റേയും മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. വല്ലാർപാടത്തിന്റെ പ്രാദേശിക ചരിത്രം ഉൾപ്പെടുന്ന സെമിനാർ ചരിത്രകാരനും എരൂർ സെന്റ് ജോർജ് പള്ളി വികാരിയുമായ ഫാ. ഐസക് കുരിശിങ്കൽ നയിച്ചു. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. സുജൻ അമൃതം അദ്ധ്യക്ഷനായിരുന്നു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്ടറുമായ ഡോ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. വല്ലാർപാടം ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ മോഡറേറ്ററായിരുന്നു.
സിസ്റ്റർ സലോമി, പീറ്റർ കൊറയ, യു.ടി. പോൾ, അഡ്വ. എൽസി ജോർജ്, പി.എൽ. ജോയ്, കെ.ജി. ജോർജ്, ജിജു സേവ്യാർ, സെന്ന സിൽവസ്റ്റർ എന്നിവർ സംസാരി​ച്ചു.