
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം സാംസ്കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശനൻ അദ്ധ്യക്ഷനായി. കെ. ബാബു എം.എൽ.എ മുഖ്യ പ്രഭാഷണവും പുരസ്കാരദാനവും നടത്തി. തിമില കലാകാരൻ ചോറ്റാനിക്കര നന്ദപ്പൻ മാരാർ, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, കഥകളി കലാകാരൻ എരൂർ ശശി എന്നിവരെ 'ശ്രീപൂർണത്രയീശ പുരസ്കാരം' നൽകി ആദരിച്ചു.
ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി. മധുസൂദനൻ, സെക്രട്ടറി പ്രകാശ് അയ്യർ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, പ്രേംരാജ് ചുണ്ടലത്ത്, തന്ത്രി മുഖ്യൻ പുലയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട്, നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ്, കൗൺസിലർ രാധിക വർമ്മ, ദേവസ്വം കമ്മിഷണർ അനിൽകുമാർ, സെക്രട്ടറി പി. ബിന്ദു, അസി. കമ്മിഷണർ എം.ജി. യഹുലദാസ്, ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട് എന്നിവർ പ്രസംഗിച്ചു.