
തൃപ്പൂണിത്തുറ: പൂർണത്രയീശക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊതു ജനങ്ങൾക്ക് സൗജന്യമായി നാരങ്ങ വെള്ളം, ചുക്കു വെള്ളം എന്നിവ ഉത്സവകാലങ്ങളിൽ വിതരണം ചെയ്യാനും വിശ്രമത്തിനും പ്രഥമശുശ്രൂഷയ്ക്കുമുള്ള കൗണ്ടറുകൾ തുറന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ വിശ്രമ, പ്രഥമശുശ്രൂഷ, ദാഹജല വിതരണ കേന്ദ്രം വി.എച്ച്.പി എറണാകുളം ജില്ലാ സെക്രട്ടറി പി.കെ. ജയേഷ് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ പ്രഘണ്ട് സെക്രട്ടറി ശരത്കൃഷ്ണ, വൈസ് പ്രസിഡന്റ് സി.പി. രവീന്ദ്രൻ, സേവപ്രമുഖ് നന്ദകുമാർ ആർ.എസ്.എസ് നഗർ കാര്യവാഹക് ടി. രാഗേഷ്, എസ്. ഹരിദാസ്, പി.കെ. പീതാംബരൻ, പി.ആർ. ഡെയസൺ, അലക്സ് ചാക്കോ എന്നിവർ പങ്കെടുത്തു.
അഖിലഭാരത അയ്യപ്പസേവാ സംഘം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ചുക്ക് കാപ്പി, സംഭാരം കൗണ്ടറിന്റെ ഉദ്ഘാടനം പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി നിർവഹിച്ചു. അഖിലഭാരത അയ്യപ്പ സേവാസംഘം തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് കെ.ബി. വേണുഗോപാൽ, സെക്രട്ടറി വിജയകുമാർ, വൈസ് പ്രസിഡന്റ് നന്ദകുമാർ, ജോ. സെക്രട്ടറി സതീശൻ വടക്കുംപുറം, ഓമനക്കുട്ടൻ, സന്തോഷ്, ശിവൻ, ബാബു, എം.എസ്. സതീശൻ, മീരാബാബു, ചന്ദ്രഹാസൻ എന്നിവർ പങ്കെടുത്തു.