
തൃപ്പൂണിത്തുറ: ഗവ. വി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ എൻ.എസ്.എസ് യൂണിറ്റ് എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് 'മിതം 2.0' എന്ന പേരിൽ ഊർജ്ജ സംരക്ഷണ സാക്ഷരതാ റാലി നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ഊർജ്ജ സംരക്ഷണവലയം തീർത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും മറ്റ് അദ്ധ്യാപകരും ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. തൃപ്പൂണിത്തുറ കെ.എസ്.ഇ.ബി എ.ഇ.ഇ പി.ആർ. ബിജു കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ സന്ദേശം നൽകി.