ചോറ്റാനിക്കര: സി.പി.ഐ ചോറ്റാനിക്കര ലോക്കൽ സെക്രട്ടറിയായി നെൽസൻ ജോർജിനെയും അസി.സെക്രട്ടറിയായി കെ.എം ദിലീപ് കുമാറിനെയും തിരഞ്ഞെടുത്തു. കെ.ഒ. സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജിൻസൻ വി.പോൾ, സെക്രട്ടേറിയറ്റ് അംഗം കെ.പി ഷാജഹാൻ, മുൻ എൽ.സി സെക്രട്ടറി ഇ.ആർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.